കൊച്ചി: കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് നടൻ ബാല. ഭാര്യ എലിസബത്ത് ഉദയൻ പങ്കുവച്ച വീഡിയോയിൽ ബാലയെ സന്തോഷവാനായി കാണപ്പെടുന്നു. പഴയ ബാലയായി എത്രയുംവേഗം വരണമെന്നും, നിങ്ങൾക്കായി പ്രാർത്ഥിക്കുന്നതായും നിരവധി ആരാധകർ പ്രതികരിച്ചു. മാർച്ച് ആദ്യവാരം ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾമാറ്റ ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് ബാലയ്ക്ക് കരൾ നൽകാൻ നിരവധിപേരാണ് മുന്നോട്ടുവന്നത്. അതിൽനിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.