കോഴിക്കോട്: കോഴിക്കോടിൽ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിച്ച സ്കൂൾ വിദ്യാർഥി മരിച്ചു. കോറോത്ത് മു ഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിസായി ആണു മരിച്ചത്. ഛർദി ഉണ്ടായ ഉടൻ തന്നെ കുട്ടിയെ സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ കൂടുതൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസും ആരോഗ്യ വിഭാഗവും പരിശോധനകൾ നടത്തുകയും ഐസ്ക്രീമിന്റെ സാംപിൾ ശേഖരിക്കുകയും ചെയ്തു.