മുംബൈ: മുംബൈയിലെ ആശുപത്രികളിൽ മാസ്ക് നിർബദ്ധം. രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപെടുത്തിയതിനു പിന്നാലെയായിരുന്നു അധികൃതരുടെ തീരുമാനം. രോഗികളുടെ എണ്ണം കൂടുന്നതുമായി ബന്ധപ്പെട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അവലോകന യോഗം ചേരുകയും മാസ്ക് നിർബന്ധമാക്കാൻ തീരുമാനിക്കുകയുമായിരുന്നു. കോർപറേഷൻ പരിധിയിലുള്ള എല്ലാ ആശുപത്രികളിലും ജീവനക്കാർ, രോഗികൾ, സന്ദർശകർ എന്നിവരുൾപ്പെടെ എല്ലാവരും ഇന്നുമുതൽ മാസ്ക് ധരിക്കണം. 60 വയസിനു മുകളിലുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും യോഗം നിദ്ദേശിച്ചു.