ദുബായ്: ഇന്ത്യ-യു.എ.ഇ വിമാന സർവിസ് വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന പ്രവാസികളോടുള്ള അവഗണനയെന്ന് ലോക കേരള സഭാംഗം എൻ.കെ. കുഞ്ഞഹമ്മദ്. എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനങ്ങൾ കേരളത്തിലേക്ക് സർവിസുകൾ വെട്ടിക്കുറക്കുകയും വിദേശ വിമാനങ്ങളുടെ സർവിസ് കേന്ദ്രസർക്കാർ വർധിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് നീതീകരിക്കാൻ സാധിക്കില്ല. സീസൺ കാലങ്ങളിലടക്കം കമ്പനികൾ നടത്തുന്ന കൊള്ളയും അമിത ചാർജും വർധിക്കാനേ ഇതുപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.