അബുദാബി: യു എ ഇയിൽ ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കാൻ ഒരുങ്ങി യു എ ഇ സെൻട്രൽ ബാങ്ക്. അബുദാബി G42 ക്ലൗഡ് ആന്‍ഡ് ഡിജിറ്റല്‍ സാമ്പത്തിക ദാതാക്കളായ R3യുമായി സെന്‍ട്രല്‍ ബാങ്ക് കരാറില്‍ ഒപ്പുവെച്ചു. പണരഹിത സമൂഹം ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ കറന്‍സി സംവിധാനം നടപ്പിലാക്കുക. രാജ്യത്തിന്റെ അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സുഗമമാക്കുകയാണ് ഡിജിറ്റല്‍ കറന്‍സിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. ഭാവിയിലെ സാമ്പത്തിക മേഖലയെ ലക്ഷ്യമാക്കി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഇത് നടപ്പിലാക്കുന്നത്.