റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവശ്യകളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകട സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നൽകി. സൗദിയിലെ പടിഞ്ഞാറന്‍ പ്രവശ്യയില്‍ വരുന്ന മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യതയുണ്ട്. തുടര്‍ച്ചയായി മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെളളം നിറയാന്‍ സാധ്യതയുള്ളതിനാൽ അവിടങ്ങളിലേക്ക് വിനോദത്തിന് പോകരുതെന്നും നീന്തുന്നതിനും മറ്റും വെളളത്തില്‍ ഇറങ്ങരുതെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി.