ഡൽഹി: കോവിഡ് വ്യാപകമായ ഘട്ടത്തില്‍ പരോള്‍ ലഭിച്ച മുഴുവന്‍ തടവുകാരും 15 ദിവസത്തിനുള്ളില്‍ ജയിലുകളില്‍ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി. അടിയന്തരസാഹചര്യങ്ങള്‍ പരിഗണിച്ച് പരോളോ ഇടക്കാല ജാമ്യമോ അനുവദിച്ച വിചാരണത്തടവുകാരും കുറ്റവാളികളും ജയിലിലേക്ക് മടങ്ങണമെന്ന് ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. തിരിച്ചെത്തിയവര്‍ക്ക് ആവശ്യമെങ്കില്‍ ജാമ്യ അപേക്ഷ നല്‍കുന്നതിന് അവസരം ലഭിക്കും.