ബത്തേരി: വയനാട് മുത്തങ്ങ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന അരക്കിലോയോളം എംഡി എം എ പിടികൂടി. സംഭവത്തിൽ ബത്തേരി സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്ററ് ചെയ്തു. കാറിൻ്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.