സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് മരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് മരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ തൃശൂരില്‍ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അതെ ദിവസം കൊവിഡ് മരണങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും വെബ്‌സൈറ്റില്‍ ചേര്‍ത്ത വിവരങ്ങളില്‍ തെറ്റ് സഭവിച്ചതാണെന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു. എവിടെയാണ് പിഴവ് പറ്റിയതെന്ന്‌ പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.