ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി. വഴിയോരത്തട്ടുകളില്‍ നിന്ന് പഴകിയ കിളിമീന്‍, കേര, പാര, ചൂര അടക്കമുള്ള മത്സ്യങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മത്സ്യമാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന. ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരിശോധന ഉച്ചയോടെ അവസാനിച്ചു. ആലപ്പുഴ സര്‍ക്കിള്‍, ഭക്ഷ്യസുരക്ഷ ഓഫിസര്‍, നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.