തിരുവനന്തപുരം: ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന് രമേശ് ആരോഗ്യ വീണ്ടെടുത്ത് ജോലിയില്‍ തിരികെ പ്രവേശിച്ചു. ദുബൈയിലെ എഫ്എം റേഡിയോ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മിഥുന് സഹപ്രവര്‍ത്തകര്‍ ഹാര്‍ദവമായ സ്വീകരണമൊരുക്കി. രോഗം 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളവെന്നും, ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളുമെന്നും മിഥുന് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മിഥുന് ആരോഗ്യകാര്യങ്ങള്‍ പങ്കുവെച്ചത്.