പുല്‍വാമയില്‍ ബാങ്ക് കൊള്ളയടിച്ച ഭീകരര്‍ എട്ടുലക്ഷം കവര്‍ന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

    ശ്രീനഗര്‍ : കശ്മീരിലെ പുല്‍വാമ ജില്ലയിലെ അരിഹാല്‍ മേഖലയില്‍ മുഖംമൂടി ധാരികളായ ഭീകരര്‍ തോക്ക് ചൂണ്ടി ബാങ്ക് കൊള്ളയടിച്ചു. ബാങ്കില്‍ നിന്നും എട്ട് ലക്ഷം രൂപ അപഹരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

    ഇതിനിടെ, കശ്മീരിലെ അനന്ത്‌നാഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ അബു ദുജാന ഉള്‍പ്പെടെ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സമീപവാസികളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.