തിരുവനന്തപുരം: കേരളത്തെ വിടാതെ പനിയും വൈറസ് ബാധകളും. സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ ആറ് പേര്‍ക്കാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എന്‍1 കേസുകള്‍ പുതുതായി സ്ഥിരീകരിച്ചത്. രണ്ടെണ്ണം ആലപ്പുഴയിലാണ്. അതേസമയം, മലപ്പുറത്ത് മൂന്ന് കോളറ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥീരകരിച്ച പത്ത് ഡെങ്കിപ്പനി കേസുകളില്‍ നാലും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേര് പനിക്ക് ചികിത്സ തേടിയതായും 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്ത് എച്ച്3 എന്‍2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.