റിയാദ് : മുസ്ലിം രാജ്യമായ സൗദി അറേബ്യ സർവകലാശാലകളിൽ യോഗ പരിശീലനം ആരംഭിക്കുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിറുന്നതിൽ യോഗയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് സൗദിയുടെ പുതിയ തീരുമാനം. മാസങ്ങൾക്കുള്ളിൽ യോഗയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗദിയിലെ പ്രമുഖ സർവകലാശാലകളുമായി നിരവധി കരാറുകളിൽ ഒപ്പുവക്കുമെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽ മർവായ് പറഞ്ഞു. യോഗ പരിശീലിപ്പിക്കുന്നതിന്റെ പ്രധാന ലഷ്യം വളർന്നുവരുന്ന കായികതാരങ്ങളെ രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ സഹായിക്കത്തക്കവണ്ണം അവരെ ശാരീരികവും മാനസികവുമായ ഉയർച്ചയിലേക്ക് എത്തിക്കുക എന്നതാണ് . സർവ്വകലാശാലയിലെ പുരുഷ-വനിതാ ജീവനക്കാരുടെയും വിദ്യാർത്ഥിനികളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും യോഗ പരിശീലിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അൽ മർവായ് സൂചിപ്പിച്ചു.