ആലപ്പുഴ: പനിക്കു പിന്നാലെ നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലിനു കാരണമായ എച്ച് 3 എന്‍ 2 വൈറസ് ആലപ്പുഴയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ളവര്‍ക്കു പരിശോധന നടത്തി സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി. പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നേരത്തേ രോഗം ബാധിച്ചവര്‍ സുഖം പ്രാപിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ് അറിയിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും പനിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലായെന്നതും ആശ്വാസകരമാണ്.