കുവൈറ്റ് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍. രാജ്യത്തെ പബ്ലിക് മോറല്‍സ് ആന്റ് ആന്റി ഹ്യൂമണ്‍ ട്രാഫികിങ് വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നിരവധി പ്രവാസികള്‍ അറസ്റ്റിലായത്. വിവിധ രാജ്യക്കാരായ സ്ത്രീകളും പുരുഷന്മാരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. സദാചാര നിയമ ലംഘനങ്ങള്‍, വ്യഭിചാരം, പെണ്‍വാണിഭം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.