കേരളത്തിൽ വിൽക്കുന്നത് അനധികൃത സൗന്ദര്യവർധക വസ്തുക്കൾ

തിരുവനന്തപുരം: കേരളത്തിൽ വിൽക്കുന്നത് അനധികൃത സൗന്ദര്യവർധക വസ്തുക്കളെന്ന് കണ്ടെത്തൽ. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി. പാർശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടികൂടിയത്. പരിശോധന കർശനമാക്കാനാണ് സംസ്ഥാന ഡ്രഗ് കൺട്രോളർ ഇന്റലിജൻസിന്റെ തീരുമാനം. ഡ്രഗ് കൺട്രോൾ ഇന്റലിജന്റ്സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 17 ഇടത്ത് നിന്ന് സൗന്ദര്യവർധക വസ്തുക്കൾ അനധികൃതമായി വിൽക്കുന്നതായി കണ്ടെത്തിയത്.