ബെംഗ്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി.

ബാംഗ്ലൂർ :ബെംഗ്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. രോഗപ്രതിരോധ ശേഷി കൂട്ടാനുളള ഇമ്യൂണോ തെറാപ്പിയെ തുടര്‍ന്ന് ക്ഷീണിതനാണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍ യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘമാണ് ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആദ്യ ഡോസ് തെറാപ്പിയുടെ പുരോഗതി വിലയിരുത്തിയ ശേഷമാകും അദ്ദേഹത്തിന് രണ്ടാം ഡോസ് നല്‍കുക. ആരോഗ്യം വീണ്ടെടുത്ത് രോഗമുക്തനായി എത്രയും വേഗം അദ്ദേഹത്തിന് സാധാരണ ജീവിതക്രമത്തിലേക്ക് തിരിച്ചുവരാനാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി മുതിര്‍ന്ന നേതാവ് കെ സി വേണുഗോപാല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആശംസിച്ചു.