വിദേശ വിദ്യാർഥികളുടെ വിസ നിയമം വെട്ടിച്ചുരുക്കാനൊരുങ്ങി ബ്രിട്ടൻ

ലണ്ടൺ: വിദേശ വിദ്യാർഥികളുടെ വിസ നിയമം വെട്ടിച്ചുരുക്കാനൊരുങ്ങി ബ്രിട്ടൻ . പഠനത്തിന് ശേഷം ബ്രിട്ടനിൽ തങ്ങാൻ അനുവദിക്കുന്ന സമയം
രണ്ടു വർഷത്തിൽ നിന്നു ആറു മാസമായി കുറയ്ക്കാനാണ് തീരുമാനം. വിസ നിയമം മാറുന്നത് ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. ആറേമുക്കാൽ ലക്ഷത്തോളം വിദേശ വിദ്യാർഥികൾ ബ്രിട്ടനിൽ തങ്ങുന്നുണ്ട്. ഇതിൽ 44 ശതമാനവും ഇന്ത്യൻ വിദ്യാർഥികളാണെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം നാലു ലക്ഷം വിദ്യാർഥികളാണ് ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്തെ വിദേശ വിദ്യാർഥികളുടെ എണ്ണം ചുരുക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി.