പണം വാങ്ങിയുള്ള മാജിക്‌ഷോകള്‍ അവസാനിപ്പിക്കുയാണെന്ന് മജിഷ്യന്‍ ഗോപിനാഥ് മുതുകാട്

കോട്ടയം: പ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ നിര്‍ത്തുന്നു. മുഴുവന്‍ സമയവും ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും, കുട്ടികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിന് നടത്തുന്ന ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പണം വാങ്ങിയുള്ള മാജിക് ഷോകളോട് മാത്രമാണ് താന്‍ വിടപറയുന്നതെന്ന് വ്യക്തമാക്കിയ മുതുകാട്, ഭിന്നശേഷിക്കാര്‍ക്കായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്‌കില്‍ സെന്റര്‍ തുടങ്ങിയവ സ്ഥാപിക്കുമെന്നും വ്യക്തമാക്കി.

LEAVE A REPLY