തിരുവനന്തപുരം:എസ്എംഎ എന്ന അപൂര്‍വ രോഗം ബാധിച്ച പാലക്കാട് സ്വദേശിയായ 15 മാസം പ്രായമായ കുഞ്ഞിന് എല്ലാ പിന്തുണയും വാഗദാനം ചെയ്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിനോടൊപ്പം മന്ത്രിയുടെ ഓഫീസിലെത്തിയ മാതാപിതാക്കൾക്ക് മന്ത്രി എല്ലാ പിന്തുണയുമറിയിച്ചു. നിലവിലെ ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കും സര്‍ക്കാരിന്റേതായ പിന്തുണ നല്‍കാം എന്നറിയിച്ചിട്ടുണ്ട്. എസ്എംഎ ബാധിച്ച കുട്ടികള്‍ക്കായി സര്‍ക്കാര്‍ എസ്എടി ആശുപത്രിയില്‍ എസ്എംഎ ക്ലിനിക് ആരംഭിച്ചിട്ടുണ്ട്. ഫിസിയോ തെറാപ്പിയ്ക്കായി എല്ലാ ജില്ലകളിലും സൗകര്യ മേര്‍പ്പെടുത്തിയിട്ടുണ്ട്.