വയനാട്ടിൽ കടുവ ആക്രമണം : മരിച്ചയാൾക്ക് ചികിത്സ നല്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു കണ്ടെത്തൽ

    വയനാട് : വയനാട്ടിൽ കടുവ ആക്രമണത്തിൽ മരിച്ചയാൾക്ക് ചികിത്സ നല്കുന്നതിൽ വയനാട് മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നു കണ്ടെത്തി. ചികിത്സ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി വീണ ജോർജിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മരിച്ചയാളെ കടുവ മാരകമായി ആക്രമിച്ചതിനാൽ ധാരാളം മുറിവുകൾ ഉണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തിരുന്നു.
    കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റയാളെ സര്‍ജന്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. സ്‌റ്റൈബിലൈസ് ചെയ്ത ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ഹൃദയസംബന്ധമായ അസുഖം കാരണം യാത്രക്കിടെ ഇയാൾ ഗുരുതരാവസ്ഥയിലാവുകയും , മുറിവുകളിലെ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്ക് കാരണം മരണം സംഭവിക്കുകയുമായിരുന്നു.