കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് ഇടെ അതിജീവിത നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. അസേതമയം, തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേര്‍ന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. സര്‍ക്കാര്‍ ഇരയെ തള്ളുകയാണെന്ന ആക്ഷേപത്തിന് ഇടെ മുഖ്യമന്ത്രിയുമായുള്ള അജിജീവിതയുടെ കൂടിക്കാഴ്ച നിര്‍ണായകമാകും.