തൊഴിലുറപ്പ് പദ്ധതിയിൽ 915 ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 915 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സോഷ്യൽ ഓഡിറ്റ് യൂണിറ്റിൽ 808 വില്ലേജ് റിസോഴ്‌സ് പേഴ്സന്റെയും 107 ബ്ലോക്ക് റിസോഴ്‌സ് പേഴ്സന്റെയും ഒഴിവുകൾ ഉണ്ട്. സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കിയ 40 വയസ് കവിയാത്ത ബിരുദധാരികൾക്ക് ബ്ലോക്ക് റിസോഴ്‌സ് പേഴ്സൺ ഒഴിവിലേക്ക് അപേക്ഷിക്കാം. 15000 രൂപയാണ് ശമ്പളം.

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള കമ്പ്യൂട്ടർ ഇന്റർനെറ്റ് പരിജ്ഞാനമുള്ളവർക്ക് വില്ലേജ് റിസോഴ്സ്‌ തസ്തികയിലേക്ക് അപേക്ഷിക്കാം. 35 വയസ്സാണ് പ്രായപരിധി. ശമ്പളം പ്രതിദിനം 350 രൂപ. സിഡബ്ല്യൂസി ബിൽഡിങ്, രണ്ടാം നില, എൽഎംഎസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ഡിസംബർ 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2724696 എന്ന നമ്പറുമായി ബന്ധപെടുക. socialaudit.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും വിവരങ്ങൾ ലഭ്യമാണ്.