PWD പുറമ്പോക്കിൽ നിൽക്കുന്ന മരം കാറ്റിൽപെട്ട് മറിഞ്ഞു വീണാൽ സമീപവാസികളുടെ വീടുകൾക്കും, ഇലക്ട്രിക് ലൈൻ കടന്നുപോകുന്നുണ്ടെങ്കിൽ അവയ്ക്കും, സർവ്വോപരി കാൽനടക്കാർക്കും, വാഹനങ്ങൾക്കും ഭീഷണിയായിരിക്കും. മരം മുറിച്ചു മാറ്റുവാനായി ജില്ലയിലുള്ള അസിസ്റ്റന്റ് ഫോറെസ്റ്റ് കോൺസെർവറ്റർക്കും, സോഷ്യൽ ഫോറസ്ട്രിക്കും, PWD ക്കും പരാതി കൊടുക്കാവുന്നതാണ്. പരാതി പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടം Section 133 പ്രകാരം, പരാതിക്കാരന് District Collector/RDO എന്നിവരെ സമീപിക്കുവാൻ സാധിക്കുന്നതാണ്.
ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് പോലീസിൽ പരാതി കൊടുത്താൽ എന്തെങ്കിലും നടപടി പോലീസിന് എടുക്കുവാൻ സാധിക്കുമോ?
ക്രിമിനൽ നടപടി ചട്ടം 133(1) പ്രകാരം ഒരു പോലീസ് ഓഫീസറുടെ റിപ്പോർട്ടിൻമേൽ RDO ക്ക് ഇക്കാര്യത്തിൽ അനുയോജ്യമായ ഉത്തരവിറക്കാവുന്നതാണ്.
കൂടാതെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, 2005 പ്രകാരം ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചാൽ, പുറമ്പോക്കിൽ നിൽക്കുന്ന മനുഷ്യജീവന് അപകടകരമായ മരം മുറിക്കുവാനുള്ള നടപടി ഉണ്ടാവും.