സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ ഒഴുവുകളിലേയ്ക്ക് അപേക്ഷിക്കാം

റിയാദ്: സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. ഹെഡ്മിസ്ട്രിസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, പ്രൈമറി ടീച്ചര്‍, നഴ്‌സറി ട്രെയിന്‍ഡ് ടീച്ചര്‍, ഐ.ടി സൊല്യൂഷന്‍, സ്മാര്‍ട്ട് ക്ലാസ് മെയിന്റനന്‍സ് ആന്റ് റിപ്പയര്‍, ബില്‍ഡിങ് മെയിന്റനന്‍സ് ഇന്‍ചാര്‍ജ്, നഴ്‌സ്, ലാബ് അസിസ്റ്റന്റ്, ഓഡിയോ വിഷ്വല്‍ ടെക്‌നീഷ്യന്‍/ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം.

ഒഴിവുകളിലേയ്ക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഇന്റര്‍വ്യു ന്യൂഡല്‍ഹിയിലായിരിക്കും നടക്കുക. www.iisjed.org എന്ന വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17.