മുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പഴയ 20, 50 നോട്ടുകള്‍ പിന്‍വലിക്കില്ല. കൂടുതല്‍ സുരക്ഷ സവിശേഷതകളോടെയാണ് പുതിയ നോട്ടുകള്‍ എത്തുക. 20 രൂപയുടെ പുതിയ നോട്ടുകളിലെ പാനലുകളില്‍ L എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയുടെ തുടര്‍ച്ചയാണിത്. നവംബര്‍ എട്ടിനാണ് മോഡി നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 500, 1000 നോട്ടുകള്‍ അസാധുവാക്കുകയും 2000ന്‌റെയും 500ന്‌റെയും പുതിയ നോട്ടുകള്‍ ഇറക്കുകയും ചെയ്തു.
500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ 100, 50 നോട്ടുകളും റദ്ദാക്കുമെന്ന് വ്യാജപ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഈ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും വ്യക്തമാക്കിയിരുന്നു.