തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വില വര്‍ധിക്കുന്നു. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികം വില വര്‍ധിച്ചു. വിള നാശവും ലോറി വാടകയിലെ വര്‍ധനവും പച്ചക്കറി വിലയെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
കിലോ 20 രൂപയായിരുന്ന സവാള പല സ്ഥലങ്ങളിലും മൊത്ത വിപണിയില്‍ 38 രൂപയും ചില്ലറ വിപണിയില്‍ 45 രൂപയ്ക്കും മുകളിലെത്തി. തക്കാളിയുടെ വില 16 രൂപയില്‍നിന്നും 32 ആയി വര്‍ധിച്ചു. മുരിങ്ങ, പയര്‍, ബീന്‍സ്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നു. വരുംദിവസങ്ങളില്‍ വില വര്‍ധനവ് ഇനിയും ഉണ്ടാകുമെന്നാണ് വ്യാപാരികള്‍ നല്കുന്ന സൂചന.