ശമ്പള പ്രതിസന്ധി; എന്‍.ജി.ഓ അസോസിയേഷന്‍ തല്‌സഥാനത്ത് തുണിയുരിഞ്ഞ് പ്രതിഷേധിച്ചു

    തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് തുടരുന്ന ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ചു എന്‍ ജി ഓ അസോസിയേഷന്‍ ജില്ലാ ട്രഷറി മാര്‍ച്ച് സംഘടിപ്പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 500 ലേറെ ജീവനക്കാര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ പുരുഷന്മാര്‍ അര്‍ധനഗ്നരായാണ് പങ്കെടുത്തത്‌. ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം പ്രസ്‌ക്ലബിന് മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

    സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം താളം തെറ്റിയ നിലയിലാണ്. ട്രഷറികളെല്ലാം കാലിയാണ്. അതേസമയം, ജീവനക്കാര്‍ പുലര്‍ച്ചെ മുതല്‍ ക്യൂവില്‍ ഇടം പിടിച്ചിട്ടുണ്ട്.