പുതിയ സ്വകാര്യതാ നയങ്ങള്‍ പ്രഖ്യാപിച്ചതുമുതല്‍ വാട്സ്ആപ്പിനെതിരെ സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലുമടക്കം പ്രചരണങ്ങള്‍ ശക്തമാവുകയാണ്. ഇതോടെ തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നുകരുതി ഇതിനകം വാട്സ്ആപ്പ് ഉപേക്ഷിച്ചവരും നിരവധിയാണ്. എന്നാല്‍ നിലവില്‍ ഉയരുന്ന ആരോപണങ്ങളില്‍ എത്രത്തോളം വസ്തുതകളുണ്ടെന്ന് പരിശോധിക്കാതെ ഇനിയും മുന്നോട്ടുപോകാനാവില്ല. തങ്ങള്‍ക്കെതിരായി ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍ക്ക് ഒടുവില്‍ വാട്സ്ആപ്പ് തന്നെ വിശദീകരണം നല്‍കുകയാണ്.
പുതിയ നയങ്ങളിലൂടെ വാട്സആപ്പിന് ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയുമോ എന്നതാണ് പ്രധാന സംശയം. ഇത് സാധ്യമല്ലെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു. വ്യ്കിഗത സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി സംരക്ഷിക്കപ്പെടുന്നു. അതിനാല്‍ ആര്‍ക്കും ഉപഭോക്താവിന്റെ ചാറ്റുകളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഓരോ ചാറ്റും ലേബല്‍ ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനെക്കുറിച്ച് അറിയാനാവും.
വാട്ട്സ്ആപ്പ്, ഉപയോക്താക്കളുടെ സന്ദേശമയയ്ക്കല്‍, അല്ലെങ്കില്‍ കോളിംഗ് ട്രാക്കുചെയ്യുന്നുണ്ടോ എന്നതാണ് അടുത്ത സംശയം. ഈ വിവരങ്ങള്‍ അറിയാവുന്നത് മൊബൈല്‍ കാരിയറുകള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും മാത്രമാണെന്ന് വാട്സ്ആപ്പ് പറയുന്നു. ‘രണ്ട് ബില്ല്യണ്‍ ഉപഭോക്താക്കള്‍ക്കായി ഈ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നത് സ്വകാര്യതയും സുരക്ഷയും അപകടകരമാക്കുമെന്ന തിരിച്ചറിവുള്ളതുകൊണ്ട് അവ നിലവില്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ലാ എന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കുന്നത്.
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നയാളുടെ മൊബൈല്‍ കോണ്ടാക്ടുകള് ഫെയ്സ്ബുക്കിന് ആക്സസ് ചെയ്യുവാന്‍ സാധിക്കുമോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം.
ഉപഭോക്താവ് അനുമതി നല്കിയാല് മാത്രമേ ഫേസ്ബുക്കിന് കോണ്ടാക്റ്റുകള് ആക്സസ് ചെയ്യാന്‍ കഴിയൂ എന്ന് വാട്ട്സ്ആപ്പ് പറയുന്നു. വാട്സ്ആപ്പിന്റെ സുഗഗമായ പ്രവര്‍ത്തനത്തിന് ഇത്തരത്തില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്നുള്ള ഫോണ്‍ നമ്പറുകള്‍ മാത്രമാണ് കമ്പനി ശേഖരിക്കുന്നത്. മാത്രമല്ല ഇത്തരത്തില്‍ ശേഖരിക്കുന്ന കോണ്ടാക്റ്റ് ലിസ്റ്റുകള്‍ ഫേസ്ബുക്ക് വാഗ്ദാനം ചെയ്യുന്ന മറ്റ് അപ്ലിക്കേഷനുകളുമായി പങ്കിടില്ലെന്നും വാട്സ്ആപ്പ് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
ഗ്രൂപ്പ് ചാറ്റുകളുടെ സ്വകാര്യതയാണ് ഉപഭോക്താക്കളെ അലട്ടുന്ന മറ്റൊരു പ്രശ്നം. എന്നാല്‍ ഈ വിഷയത്തിലും ആശങ്ക വേണ്ടെന്ന് വാട്സ്ആപ്പ് ആവര്‍ത്തിക്കുന്നു.
വാട്ട്സ്ആപ്പ് മുമ്പ് സൂചിപ്പിച്ചതുപോലെ, ചാറ്റുകള്‍ അവസാനം മുതല്‍ അവസാനം വരെ എന്‍ക്രിപ്റ്റുചെയ്തതിനാല്‍ സ്വീകര്‍ത്താവിനും അയയ്ക്കുന്നവര്‍ക്കും സംഭാഷണങ്ങളിലേക്ക് ആക്സസ് ഇല്ല. ‘സന്ദേശങ്ങള്‍ കൈമാറുന്നതിനും സ്പാം, ദുരുപയോഗം എന്നിവയില്‍ നിന്ന് സേവനത്തെ പരിരക്ഷിക്കുന്നതിനും ഗ്രൂപ്പുകളിലെ വിവരശേഖരണവും വാട്സ്ആപ്പ് നടത്തുന്നില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവില്‍ ഇത്തരം ചാറ്റുകളുടെ വിവരങ്ങള്‍ തങ്ങള്‍ക്കു പോലും കാണാനോ അറിയാനോ കഴിയില്ല എന്നാണ് വാട്ട്സ്ആപ്പ് ആവര്‍ത്തിച്ച് പറയുന്നത്.