രാജ്യത്തെ തിയേറ്ററുകളില്‍ എല്ലാം ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി. തിയേറ്ററുകളിലെ മുഴുവന്‍ ആളുകളും എഴുന്നേറ്റ് നില്‍ക്കണമെന്നും ഈ സമയം തിയേറ്ററില്‍ സ്ക്രീനില്‍ ദേശീയ പതാക കാണിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദീപക് മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്. ദേശീയഗാനത്തെ ചൂഷണം ചെയ്യുന്നതിനും അപമാനിക്കുന്നതിനുമെതിരെ ഭോപ്പാല്‍ സ്വദേശിയായ ശ്യാം നാരായണ്‍ ചൗസ്ക്കി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
നിര്‍ദേശം എല്ലാ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ചുകൊടുക്കണമെന്നും നിര്‍ദേശം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.