കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കിണറ്റില്‍ വീണു മരിച്ചു

    കാസര്‍ഗോഡ് : ബദിയടുക്കയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികള്‍ കിണറ്റില്‍ വീണു മരിച്ചു. ബദിയടുക്ക പിലാക്കട്ട സ്വദേശി ഷെബീറിന്റെ മകന്‍ നസ്‌വാന്‍ (2), ഹമീദിന്റെ മകന്‍ റംസാന്‍ (4) എന്നിവരാണ് മരിച്ചത്.

    മുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ കുട്ടികള്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു എന്നാണ് സൂചന. ശബ്ദംകേട്ട് വീട്ടുകാരും അയല്‍വാസികളും ഓടിയെത്തി കുട്ടികളെ ഉടന്‍ തന്നെ പുറത്തെത്തിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.