മലപ്പുറം കളക്‌ട്രേറ്റ് വളപ്പിലെ സ്‌ഫോടനം; മൂന്നു പേര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

    മലപ്പുറം : മലപ്പുറം കളക്‌ട്രേറ്റു വളപ്പില്‍ കോടതയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്‌ഫോടനം ഉണ്ടായ സംഭവത്തില്‍ മൂന്നു പേര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. കരീം, അബ്ബാസ് അലി, അയ്യൂബ് എന്നിവരാണ് പിടിയിലായത്. ദാവൂദ്, സുലൈമാന്‍, ഹക്കീം എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

    തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുമാണ് എന്‍.ഐ.എ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ള ഇവര്‍ക്ക്്
    കൊല്ലം സ്‌ഫോടനവുമായും ബന്ധമുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു.
    മൈസൂര്‍, നെല്ലൂര്‍, ചിറ്റൂര്‍ സ്‌ഫോടനങ്ങളിലും പിടിയിലായവര്‍ക്ക് ബന്ധമുണ്ട്. മൂന്നിടത്തും കോടതി വളപ്പിലാണ് സ്‌ഫോടനം നടന്നത്.

    നവംബര്‍ ഒന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയ്ക്കും സമീപം നിര്‍ത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിലാണ് സ്‌ഫോടനം ഉണ്ടായത്. ‘ദ ബെയ്‌സ് മൂവ്‌മെന്റ്’ എന്ന് പുറത്ത് എഴുതിയ ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തിരുന്നു. ഇതേ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിച്ചിരുന്നത്.