കോവിഡ് : എല്ലാവരും മാസ്ക് ധരിക്കണോ

രോഗലക്ഷണങ്ങൾ ഇല്ലാത്തവർ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യമില്ല. തുമ്മലും ചുമയുമുള്ളവർ തൂവാല ഉപയോഗിച്ചാൽ മതിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ഉയർന്നു വരുന്ന സംശയങ്ങൾക്കും പ്രധാന വിവരങ്ങൾ കൈമാറുന്നതിനും സർക്കാരിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്ററുകൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.