കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരം ജീര്‍ണിച്ചുതുടങ്ങിയിരുന്നു. വയറ്റില്‍ ചെളിയും വെള്ളവും കണ്ടെത്തി. മൃതദേഹം കണ്ടെത്തുന്നതിന് 18-20 മണിക്കൂറിന് ഇടയിലാണ് മരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ഇനിയും പുറത്തുവരാനുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പ്രദേശവാസികളുടെയും ബന്ധുക്കളുടെയും സംശയം.