നടന്‍ ടൈഗര്‍ ഷ്‌റേഫിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. വെടിവെയ്പിനു ശേഷം പൂനെ – ജയ്പൂര്‍ എക്‌സപ്രസ് ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ രാജസ്ഥാനിലെ കോട്ടയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പിടിയിലായവര്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുളളവരെന്നാണ് സൂചന. അക്രമികള്‍ നടത്തിയ വെടിവയ്പ്പില്‍ ടൈഗര്‍ ഷ്‌റോഫിനും ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്നു ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ ഗ്യാങ് ഏറ്റെടുത്തിരുന്നു. പ്രതികള്‍ പിടിയിലായതിന് പിന്നാലെ മാഫിയകളുടെ അക്രമത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കി.



















