കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ തീവ്രപരിചരണ വിഭാഗത്തില്‍. കടുത്ത വൈറല്‍ അണുബാധയും നിര്‍ജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അണ്ണാ ഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മഹാരാഷ്ട്രയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ആരോഗ്യനില വിശദമായി പരിശോധിച്ച ശേഷം തുടര്‍ ചികിത്സ നല്‍കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളെ പിന്തുടരുന്ന സമര സേനാനിയാണ് അണ്ണാ ഹസാരെ. രാജ്യംകണ്ട നിരവധി ഐതിഹാസിക സമരങ്ങളില്‍ അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ചയാളാണ് അദ്ദേഹം.



















