സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശനി സൗജന്യ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ ഗതാഗതമന്ത്രി സി.പി ജോണിനെ സന്ദര്‍ശിച്ചു. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഒരുക്കണമെന്നും, ഇതിന് ചിലവാകുന്ന പണം സര്‍ക്കാര്‍ നല്‍കണമെന്നുമാണ് ഉടമകളുടെ പ്രധാന ആവശ്യം.
ഇതിന് പുറമെ ഡീസല്‍ സബ്‌സീഡി, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തല്‍ തുടങ്ങിയ ആവശ്യങ്ങളും സംഘടനാ ഭാരവാഹികള്‍ ഉന്നയിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം. പ്രിയദര്‍ശിനി നടപ്പാക്കിയതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. പലയിടത്തും ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കി. സ്വകാര്യ ബസുകള്‍ മറ്റ് വരുമാന സ്രോതസ്സ് തേടണമെന്ന് മന്ത്രി പറഞ്ഞിരുന്നു.



