വൈദ്യൂതി ഉപഭോഗം: കേരളം പവര്‍ക്കെട്ട് ഭീഷണിയില്‍

ചൂട് കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം പുതിയ റെക്കോര്‍ഡില്‍. 117.15 ദശലക്ഷം യൂണിറ്റ് ആണ് ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗത്തില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡിലെത്തി.

വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കേരളത്തില്‍ റെക്കോര്‍ഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടത്തെ ആവശ്യകത 6033 മെഗാവാട്ട് ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പവര്‍കട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാനുള്ള ശ്രമത്തിലാമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.