വയനാട്ടില്‍ ഭീതിപടര്‍ത്തിയ കടുവ പിടിയില്‍

ഊരുമൂപ്പനെ കൊലപ്പെടുത്തി വയനാട്ടില്‍ ഭീതി പടര്‍ത്തിയ കടുവയെ കൂട്ടിലാക്കി വനംവകുപ്പ്. പിടിയിലായ ആണ്‍കടുവയ്ക്ക് 14 വയസ് പ്രായമുണ്ടെന്നാണ് കണക്ക. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വണ്ടിക്കാട് വനമേഖലയില്‍ വച്ച കടുവ കൂട്ടിലായത്. പ്രായാധിക്യത്താല്‍ അവശനിലയിലായ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. പരുക്കുള്ള കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ഊരുമൂപ്പനായ മാരനെ ശനിയാഴ്ച കടുവ ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മാരന്‍ മരിച്ചത്. തുടര്‍ന്ന് കടുവയെ പിടികൂടുന്ന നടപടികള്‍ വനം വകുപ്പ് ആരംഭിക്കുകയായിരുന്നു.