ബീജദാനത്തിലൂടെയുള്ള ഐവിഎഫ് ചികിത്സയിലൂടെ പ്രമുഖ കന്നട നടി ഭാവന രമണ്ണ പ്രസവിച്ചു. 2025 ജൂലൈയിലാണ് അവിവാഹിതയായ താരം ഗർഭിണിയാണെന്ന വിവരം സ്വയം വെളിപ്പെടുത്തിയത്. 40-ാം വയസ്സിൽ അമ്മയാകണമെന്ന ആഗ്രഹമാണ് ഐവിഎഫ് ചികിത്സയിലേക്ക് എത്തിച്ചതെന്ന് ഭാവന പറയുന്നു. എന്നാൽ അവിവാഹിതയായ തനിക്ക് ചികിത്സ നൽകാൻ പല ഐവിഎഫ് സ്ഥാപനങ്ങളും തയ്യാറായില്ലാ എന്നും താരം പറയുന്നു. ഒടുവിൽ ഡോ. സുഷമയുടെ സഹായത്തോടെ ആദ്യ ശ്രമത്തിൽതന്നെ ഗർഭം ധരിക്കാനായതായും വലിയ വിമർശനങ്ങൾ നേരിട്ടുവെങ്കിലും അവയെ കാര്യമാക്കാതെ മുന്നോട്ട് പോകുന്നതായും നടി പറഞ്ഞു. നടിയുടെ ഗർഭധാരണം സമൂഹ മാധ്യമത്തിലടക്കം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.



















