പാമ്പുമായി കിലോമീറ്ററുകൾ സഞ്ചരിച്ചു യുവാവ്

പാമ്പുമായി കിലോമീറ്ററുകൾ സഞ്ചരിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി അടിമാലി അമ്പലപ്പാട് എസ്.എച്ച് കോൺവെന്റിന് സമീപത്ത് താമസിക്കുന്ന യുവാവാണ് പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു സംഭവം. അടിമാലി ടൗണിൽ നിന്നും വീട്ടിലേയ്ക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ഇടയ്ക്കുവെച്ച് ഗിയർ മാറ്റാൻ ക്ലച്ചിൽ പിടിച്ചപ്പോൾ വഴുവഴുപ്പ് അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. ഉടൻ വാഹനം നിർത്തി ബൈക്കിൽ നിന്നും ചാടി ഇറങ്ങി പാമ്പിന്റെ കടി ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.