മുറിയിൽ ഒതുങ്ങുന്ന പുതിയ ജീവിതക്രമം വൈറ്റമിൻ ഡി കുറക്കുന്നു

രാജ്യത്ത് അഞ്ചിൽ ഒരാൾക്കെങ്കിലും വൈറ്റമിൻ ഡിയുടെ കാര്യമായ കുറവുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക്സ് റിസർച്ചിന്റെ പഠനത്തിലാണ് വൈറ്റമിൻ ഡി അളവിലെ കുറവിനെക്കുറിച്ച് വ്യക്തമാക്കുന്നത്. വൈറ്റമിൻ ഡി സപ്ലിമെന്റുകൾ നൽകുന്ന കാര്യം ഉൾപ്പടെ പരിഗണിച്ച് രാജ്യത്ത് നയംമാറ്റം ആവശ്യമാണെന്നും അവർ ശുപാർശ ചെയ്തിട്ടുണ്ട്. രക്തപരിശോധന നടത്തുമ്പോൾ വലിയ ശതമാനമാളുകളിലും വൈറ്റമിൻ ഡിയുടെ കുറവുള്ളതായി കേരളത്തിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടി. വൈറ്റമിൻ ഡി കുറഞ്ഞാൽ അസ്ഥികളുടെ ശോഷണം സംഭവിക്കുന്നു. പേശികൾ ദുർബലമാകുന്നു ,മൂഡ് മാറ്റങ്ങളുണ്ടാവുന്നു, പ്രതിരോധശേഷി കുറയുന്നു എന്നിങ്ങനെ അനവധി ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടാകാം .ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും വൈറ്റമിൻ ഡി സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മുറിയിൽ ഒതുങ്ങുന്ന പുതിയ ജീവിതക്രമം വൈറ്റമിൻ ഡി കുറവിന് വലിയ കാരണമാവുന്നതായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ ചൂണ്ടിക്കാട്ടി.