പപ്പടം ​ആരോ​ഗ്യത്തിന് ഹാനികരം

പപ്പടം ​ആരോ​ഗ്യത്തിന് ഹാനികരംആകുമെന്ന് റിപ്പോർട്ടുകൾ. ദിവസവും കഴിച്ചാൽ കാൻസറിന് വരെ കാരണമാകാം എന്നാണ് ചില റിപോർട്ടുകൾ വ്യക്തമാക്കുന്നത്. പപ്പടത്തോടുള്ള പ്രിയം അമിതമായാൽ ആരോ​ഗ്യത്തിന് പണിയാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലതരത്തിലുള്ള പപ്പടങ്ങൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഉഴുന്നാണ് പപ്പടത്തിന്റെ പ്രധാന ചേരുവ. എന്നാൽ ഉയർന്ന വില കാരണം, ഉഴുന്നിന് പകരം മൈദ ഉപയോ​ഗിച്ച് പപ്പടം ഉണ്ടാക്കുന്ന രീതി ഇപ്പോൾ വ്യാപകമാണ്. ഇത് ദഹന പ്രശ്നങ്ങൾ കുടൽ സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം. മറ്റൊന്ന് പപ്പടം ദീർഘനാൾ കേടുകൂടാതെയിരിക്കാൻ സോഡിയം ബൈക്കാർബണേറ്റ് എന്ന സംയുക്തം ചേർക്കുന്നുണ്ട്കുടലിലെ കാൻസറിന് ഉൾപ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാർബണേറ്റ്. സോഡിയം കാർബണേറ്റ് കുടലിൽ പൊള്ളലിന് കാരണമാകും. പപ്പടത്തിലെ ഉപ്പിന്റെ അംശവും സോഡിയം ബെൻസോയേറ്റും വലിയ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് ശരീരത്തിന് പല ദോഷങ്ങളും വരുത്തിവെയ്ക്കും. ഉയർന്ന രക്തസമ്മർദത്തിനും ഹൃദ്രോഗത്തിനും ഇത് കാരണമായേക്കും.