സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് മുതൽ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കി. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അതിനിടെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന തോതിലാണ്. ഇടുക്കി -മൂന്നാർ, കൊല്ലം -കൊട്ടാരക്കര എന്നി ഇടങ്ങളിൽ യുവി ഇൻഡക്സ് ഉയർന്ന് നിൽക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്നും പൊതു ജനങ്ങൾക്ക് കാലാവസ്ഥ വിദഗ്ധർ ജാഗ്രതാ നിര്‍ദേശം നല്‍കി.