രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കും എന്ന് റിപ്പോർട്ട്

രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കും എന്ന് റിപ്പോർട്ട്. കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെ നിയന്ത്രിത മരുന്നുകളുടെ വില ഉടൻ തന്നെ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മരുന്നുകളുടെ വിലയിൽ 1.7 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റ് ചെലവുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രിത മരുന്നുകളുടെ വില വർധിപ്പിക്കുന്ന നീക്കം ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിക്ക് ആശ്വാസം നൽകുമെന്ന് ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് ജനറൽ സെക്രട്ടറി രാജീവ് സിംഗാൾ ബിസിനസ് ടുഡേയോട് വ്യക്തമാക്കി. ഏകദേശം 90 ദിവസത്തെ വിൽപ്പനയ്ക്കുള്ള മരുന്നുകൾ ഏത് സമയത്തും വിപണിയിൽ ഉണ്ടാകുന്നതാണ് അതുകൊണ്ട് തന്നെ വില വർധനവ് പ്രതിഫലിക്കാൻ രണ്ടോ മൂന്നോ മാസങ്ങൾ കൂടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.