വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും

വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഓർമ്മക്കുറവിന് കാരണമാകുമെന്നും പുതിയ പഠനറിപ്പോർട്ട്. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത വായുമലിനീകരണം വർധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ‘ വായു മലിനീകരണം തലച്ചോറിലെ കോശങ്ങളെ എങ്ങനെ ബാധിക്കുന്നു’ എന്ന വിഷയത്തിൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്ന വായുവിന്റെ ഗുണനിലവാര പരിധിക്കും താഴെയുള്ള വായുവാണ് ലോകജനസംഖ്യയുടെ 99% പേരും ശ്വസിക്കുന്നത്. നമ്മളെല്ലാരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായു ആണെന്ന് പഠനറിപ്പോർട് ചൂണ്ടിക്കാണിക്കുന്നു.