സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും മഴയേയും തുടർന്നു അപകടങ്ങൾ കൂടുന്നു. ആലപ്പുഴയിൽ പൂച്ചാക്കല്‍ വേനല്‍ മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു. പാണാവള്ളി പഞ്ചായത്ത് മല്ലിക (53)ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മല്ലിക വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണത്. ഈ സംഭവം കൂടാതെ മാളയിൽ കനത്ത കാറ്റില്‍ കുന്നത്തുകാട് മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊടകര നന്തിപുലം സ്വദേശിയായ വിഷ്ണുവിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം സംഭവിച്ചത്. താടിയെല്ലിനും കാലിലും പരിക്കേറ്റ യുവാവിനെ മാള ബിലീവേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലഡൂരിലെ മില്‍സ് കണ്‍ട്രോള്‍സ് കമ്പനിയില്‍ നിന്ന് ജോലി കഴിഞ്ഞ് പുത്തന്‍ചിറയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പറമ്പില്‍ നിന്നിരുന്ന പ്ലാവിന്റെ ചില്ല ഒടിഞ്ഞ് ബൈക്കിന്മുകളില്‍ വീഴുകയയായിരുന്നു. കൂടാതെ തിരുവനന്തപുരം പാറശാല അഞ്ചാലിക്കോണത്ത് ശക്തമായ കാറ്റില്‍ വിശുദ്ധ ദേവസഹായം പിള്ള പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു വീണു. അപകടമുണ്ടാകുമ്പോള്‍ പള്ളിക്കുള്ളില്‍ വിശ്വാസികളില്ലാത്തതിനാല്‍ ആളപായം ഒഴിവായി. സംസ്ഥാനത്ത ശക്തമായ മഴയ്ക്കും കാറ്റിനും സാത്യത ഉള്ളതിനാൽ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിട്ടുണ്ട്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കുക.