സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് മൂന്ന് പേരുടെ വധ ശിക്ഷ നടപ്പാക്കി. മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമത്തിനിടെയാണ് ഇന്ത്യാക്കാരനടക്കം മൂന്ന് പേർ പിടിയിലായത്. അന്വേഷണം നടത്തി കുറ്റം സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു വിധി. ഇന്നലെ റിയാദിൽ വെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്. ഒരു ഇന്ത്യക്കാരനും രണ്ട് പാകിസ്ഥാൻ സ്വദേശികളുടെയും വധ ശിക്ഷയാണ് നടപ്പാക്കിയത്. ഇന്ത്യൻ സ്വദേശി ഖാലിദ് ദനീൻ അലിയാണ് വധ ശിക്ഷക്ക് വിധേയനായത്. അംഫെറ്റാമിൻ കടത്താനുള്ള ശ്രമത്തിനിടെയാണ് ഇദ്ദേഹം പിടിയിലായത്. പാകിസ്താനി സ്വദേശികളായ അംജദ് ഖുൽ സദീൻ ഖാൻ, തജ് വലി ഖാൻ എന്നിവർ പിടിയിലാവുന്നത് മെത്താംഫെറ്റമിൻ മയക്ക് മരുന്ന് ഇടപാടിലാണ്. ലഹരിക്കേസുകളിൽ വിട്ടു വീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ ലഹരി മുക്തമാക്കുക, യുവ തലമുറയെ ദിശാ ബോധമുള്ളവരാക്കുക, പൗരന്മാരുടെയും, വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുക എന്നിവയുമായി ബന്ധപ്പെട്ടാണ് വധശിക്ഷ നടപ്പാക്കിയത്.നല്ല തലമുറയ്ക്കായി ഈ നിയമം നമ്മുടെ നാട്ടിലും വരേണ്ടതല്ലേ????