കേരളത്തിൽ ഉയർന്ന ചൂട് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിരീക്ഷണ അതോറിറ്റി

കേരളത്തിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിരീക്ഷണ അതോറിറ്റി. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രെദ്ധിക്കുക. പരമാവധി വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക. അ​യ​ഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുപ്പോൾ പാദരക്ഷകൾ ധരിക്കുക. കുട, തൊപ്പി, തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ലതായിരിക്കും, പഴങ്ങൾ പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം എന്നിവയുടെ ഉപയോഗം പ്രോ​ത്സാ​ഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങൾ എന്നീ ഇടങ്ങളിൽ തീ പിടിത്തം വർധിക്കാൻ സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടത്തും സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും വേണമെന്ന് അധികൃതർ നിർദേശം നൽകി.